
ഹരിപ്പാട് : സൈക്കിളിൽ യാത്ര ചെയ്ത യുവാവ് ഓട്ടോറിക്ഷ ഇടിച്ച് മരിച്ചു. കുമാരപുരം പൊത്തപ്പള്ളി ഉത്താംപള്ളി വടക്കതിൽ അബ്ദുൽകരീം- ഉമൈബ ദമ്പതികളുടെ മകൻ അൻഷാദ്( 36) ആണ് മരിച്ചത്. ദേശീയപാതയിൽ താമല്ലാക്കൽ ജംഗ്ഷനു സമീപം ഇന്നലെ രാവിലെ 7.15 നായിരുന്നു അപകടം. സൈക്കിളിൽ കരുവാറ്റ ഭാഗത്തേക്ക് പോവുകയായിരുന്ന അൻഷാദിനെ പിന്നിൽ നിന്ന് വന്ന ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു. പരിക്കേറ്റ അൻഷാദിനെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. ഇടിച്ചിട്ട ഓട്ടോറിക്ഷ നിർത്താതെ പോയി. മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം താമല്ലാക്കൽ മുസ്ലിം ജമാഅത്ത് കബർസ്ഥാനിൽ കബറടക്കി. ഭാര്യ: റഫീഖ. മക്കൾ : ആയിഷ, യാസീൻ. സഹോദരങ്ങൾ: അനീഷ്, അനീഷ.