അരൂർ:ചന്തിരൂർ വെളുത്തുള്ളി പ്രദേശത്തെ കണിയവീട് പാടശേഖരം നികത്തിയ റിസോർട്ട് ,ഭൂമാഫിയ സംഘത്തിനെതിരെ ജനങ്ങൾക്കൊപ്പം നിന്നതിന്റെ പേരിൽ മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗവും ജെ.എസ്.എസ് നേതാവുമായ വി.കെ. ഗൗരീശനെ കള്ളക്കേസിൽ കുടുക്കാൻ നീക്കമെന്ന് ജെ.എസ്.എസ് അരൂർ മണ്ഡലം കമ്മിറ്റി ആരോപി​ച്ചു. ഇതിൽ പ്രതി​ഷേധി​ച്ച് ശക്തമായ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു. യോഗത്തിൽ മണ്ഡലം പ്രസിഡന്റ് വി.കെ. അംബർഷൻ അദ്ധ്യക്ഷനായി.സെക്രട്ടറി റെജി റാഫേൽ, യു.കെ. കൃഷ്ണൻ, കെ.പി. വിദ്യാധരൻ, പുഷ്കരൻ, പള്ളിപ്പുറം ഗോപി, മുഹമ്മദ് കണിശ്ശേരി, കെ.എ.ഫിറോസ്, ഫർഖാൻ റഹിം, അനിൽകുമാർ, ചിയാങ് ചിംങ് വിജയൻ എന്നിവർ സംസാരിച്ചു..