ambala

അമ്പലപ്പുഴ: കേരള സർവകലാശാല പൊളിറ്റിക്കൽ സയൻസ് വിഭാഗം നെഹ്രു സ്റ്റഡി സെന്ററിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രഭാഷണ പരമ്പര എച്ച്.സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. "നെഹ്രുവും ആധുനിക ഇന്ത്യയും സംഭാവനകളും " എന്ന വിഷയത്തിൽ ഡോ.സെബാസ്റ്റ്യൻ പോൾ പ്രഭാഷണം നടത്തി. എസ്.ഡി കോളേജ് ഓഡിറ്റോറിയത്തിൽ ചേർന്ന പരിപാടിയിൽ പ്രിൻസിപ്പൽ ഡോ.പി.ആർ.ഉണ്ണിക്കൃഷ്ണപിള്ള അദ്ധ്യക്ഷനായി. നെഹ്രു സ്റ്റഡി സെന്റർ ഡയറക്ടർ ഡോ.അനു ഉണ്ണി,കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ.ഇ.കൃഷ്ണൻ നമ്പൂതിരി, പൊളിറ്റിക്കൽ സയൻസ് വിഭാഗം മേധാവി ആർ.ഗോപീകൃഷ്ണ, വിദ്യാർത്ഥി പ്രതിനിധി അക്ഷയ് സുരേഷ് എന്നിവർ സംസാരിച്ചു.ഫാക്കൽട്ടി ബി.അരുന്ധതി സ്വാഗതം പറഞ്ഞു.