മാവേലിക്കര: കണ്ണമംഗലം ഗവ. യു.പി സ്കൂളിൽ നവീകരിച്ച ലൈബ്രറിയുടെ ഉദ്ഘാടനം പൂർവ വിദ്യാർത്ഥി സംഘടന രക്ഷാധികാരി ഡോ.ജോസഫ് ഡാനിയേൽ നിർവഹിച്ചു. എസ്.എം.സി ചെയർമാൻ ജി.രാധാകൃഷ്ണപിള്ള അദ്ധ്യക്ഷനായി. സ്കൂൾ വാർഷിക സമ്മേളനം ചെട്ടികുളങ്ങര പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എസ്.ശ്രീജിത്ത് ഉദ്‌ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം ബി.ശ്രീകുമാർ, പ്രഥമാദ്ധ്യാപിക ബി.ശ്രീജ, മാതൃസമിതി പ്രസിഡന്റ് കവിത പ്രേംജിത്ത്, കെ.സുഗുണ, ജെസ്സി അലക്സാണ്ടർ എന്നിവർ സംസാരിച്ചു.