മാവേലിക്കര: ഗുരു നിത്യചൈതന്യയതി ലൈബ്രറിയുടെ നേതൃത്വത്തിൽ ലോക കവിതാദിനം ആചരിച്ചു. കവിസമ്മേളനം തഴക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ സതീശ് ഉദ്ഘാടനം ചെയ്തു. ലൈബ്രറി അംഗവും മാവേലിക്കര മുനിസിപ്പാലിറ്റി വികസന കാര്യസമിതി അദ്ധ്യക്ഷൻ അനി വർഗീസ് അദ്ധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് അംഗം ഉഷ.എൽ, താലൂക്ക് ലൈബ്രറി കൗൺസിൽ ഭരണസമിതി അംഗം വാസന്തി പ്രദീപ്, ലൈബ്രറി സെക്രട്ടറി ജോർജ് തഴക്കര, ലൈബ്രേറിയൻ മിനി എന്നിവർ സംസാരിച്ചു. കാവ്യാർച്ചനയിൽ ജെ.ഉണ്ണിക്കൃഷ്ണക്കുറുപ്പ്, ഉഷ എസ്.കുമാർ, കരിമ്പിൻപുഴ മുരളി, ജയചന്ദ്രൻ ചേതന, ബിന്ദു.ആർ. തമ്പി, മാവേലിക്കര ജയദേവൻ, വി.രാധാമണിക്കുഞ്ഞമ്മ, വാസന്തി പ്രദീപ്, വിജയകുമാർ വള്ളികുന്നം എന്നിവർ സ്വന്തം കവിത അവതരിപ്പിച്ചു. നവതി പിന്നിട്ട കവി മാവേലിക്കര ജയദേവനെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബാ സതീശ് പൊന്നാട അണിയിച്ച് ആദരിച്ചു.