മാവേലിക്കര: കേരള സ്റ്റേറ്റ് പൊലീസ് പെൻഷനേഴ്സ് അസോസിയേഷൻ മാവേലിക്കര ബ്ലോക്ക് കമ്മിറ്റി വാർഷിക സമ്മേളനം നടന്നു. സമ്മേളനം ജില്ലാ സെക്രട്ടറി വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ജ്ഞാനദാസ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.ശിവദാസൻ, രാജേന്ദ്രൻ.വി.ആർ, പൊന്നപ്പൻ തുടങ്ങിയവർ സംസാരിച്ചു.