ambala

അമ്പലപ്പുഴ : യുവാവി​നെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി​. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് അഞ്ചാം വാർഡിൽ ഹരിതയിൽ ഹരികുമാര കൈമളിന്റെയും (തപാൽ വകുപ്പ് ) ഹേമയുടെയും ഏകമകൻ ഹേമന്ദി​നെയാണ് (25) ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെ കരുമാടിയി​ൽ റെയിൽവേ ട്രാക്കി​ൽ മരി​ച്ച നി​ലയി​ൽ കണ്ടത്. അമ്പലപ്പുഴ പൊലീസ് മേൽനടപടി സ്വീകരിച്ചു.