മാവേലിക്കര: എട്ടു മാസമായി കാണാതായ മകനെ കണ്ടെത്തിത്തരണമെന്ന ആവശ്യവുമായി വൃദ്ധ ദമ്പതികൾ.
കാട്ടി ജില്ലാ കളക്ടർ, ജില്ലാ പൊലീസ് മേധാവി, ചെങ്ങന്നൂർ ഡിവൈ.എസ്.പി, നൂറനാട് സി.ഐ എന്നിവർക്കടക്കം പരാതി നൽകിയിട്ടും അധികൃതർ അവഗണിക്കുകയാണെന്ന് പാലമേൽ, ഉളവുക്കാട്, സെറ്റിൽമെന്റ് കോളനിയിൽ ശ്രീരംഗം വീട്ടിൽ എ മുരളീധരനും ഭാര്യ ഉഷാകുമാരിയും വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.
സ്വന്തമായി ഒരു വരുമാനമാർഗമുമില്ലാത്ത വൃദ്ധ ദമ്പതികൾ നിത്യ ചെലവിന് പോലും ബുദ്ധിമുട്ടുകയാണ്. മകൻ സ്വകാര്യ ബാങ്കുകളിൽ നിന്ന് വസ്തുവിന്റെ കരം അടച്ച രസീത് ഉപയോഗിച്ച് രണ്ട് കാറുകൾ തവണ വ്യവസ്ഥയിൽ എടുത്ത പത്ത് ലക്ഷം രൂപയുടെ തവണകൾ അടക്കാത്തതിനാൽ ബാങ്ക് അധികൃതർ നോട്ടീസ് അയച്ചിരിക്കുകയാണ്. ഇതിന് പുറമെ മരുമകൾ മണിപ്പുർ സ്വദേശിനിയായ ബെബത്തോൺ ചനുവിന്റെെ പേരിൽ ഇരുചക്രവാഹനം വാങ്ങാനായി സ്വകാര്യ ബാങ്കിൽ നിന്നെടുത്ത വായ്പ മുടങ്ങിയതിനാൽ എറണാകുളം കോടതിയുടെ ഉത്തരവ് പ്രകാരം തങ്ങൾ താമസിക്കുന്ന വീടും, വസ്തുവും അറ്റാച്ച് ചെയ്തിരിക്കുകയുമാണെന്ന് ഇവർ പറഞ്ഞു.
രോഗിയായ മുരളീധരനും ഭാര്യയും വളരെ പരിതാപകരമായ ചുറ്റുപാടിലാണ് കഴിയുന്നത്. വാർദ്ധക്യ പെൻഷൻ മാത്രം ലഭിക്കുന്നഇവർ മറ്റ് ദൈനംദിന ചെലവുകൾക്ക് നന്നെ ബുദ്ധിമുട്ടുകയാണ്. .