 
ചേർത്തല:വിദ്യാലയങ്ങളെ കുറിച്ച് കവി പി.കുഞ്ഞിരാമൻ നായർ നടത്തിയ രത്നഖനി എന്ന പരാമർശം അന്വർത്ഥമാക്കുന്ന പ്രവർത്തനങ്ങളാണ് വളവനാട് പി.ജെ യു.പി.സ്‌കൂളിൽ നടക്കുന്നതെന്ന് കൃഷിമന്ത്റി പി.പ്രസാദ് പറഞ്ഞു. പി.ജെ യു.പി.എസിലെ സാങ്കേതിക വിദ്യാ ലാബിന്റെയും സൈക്കിൾ പാർക്കിംഗ് ഷെഡിന്റെയും ഉദ്ഘാടനത്തോടനുബന്ധിച്ചു നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്റി. പണം വാങ്ങുന്നതിനുള്ള ഇടമായി വിദ്യാലയങ്ങളെ കാണുന്ന ഇക്കാലത്ത് പി.ജെ യു.പി എസ് നടത്തുന്ന പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണ്.കുട്ടികൾ കൃഷിയോട് ആഭിമുഖ്യമുള്ളവരായി വളരണമെന്നും ഇതിനാവശ്യമായ പ്രവർത്തനങ്ങൾ സ്‌കൂൾതലത്തിൽ ഉണ്ടാകണമെന്നും മന്ത്റി പറഞ്ഞു. പി.ടി.എ പ്രസിഡന്റ് കെ.സജിമോൻ അദ്ധ്യക്ഷത വഹിച്ചു. സൈക്കിൾ പാർക്കിംഗ് ഷെഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരിയും സാങ്കേതിക വിദ്യാലാബ് പി.പി.ചിത്തരഞ്ജൻ എം.എൽ.എയും ഉദ്ഘാടനം ചെയ്തു. മാനേജർ പി.പ്രകാശ് മുഖ്യ പ്രഭാഷണം നടത്തി. സർവ്വീസിൽ നിന്നും വിരമിക്കുന്ന ഹെഡ്മിട്രസ് പി.എൻ.സൂസിയെ പി.പി. ചിത്തരഞ്ജൻ എം.എൽ.എ പൊന്നാടയണിയിച്ച് ഉപഹാരം നൽകി.
മണ്ണഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ.ജുമൈലത്ത് എൻഡോവ്‌മെന്റ് വിതരണം ചെയ്തു. ഹെഡ്മിസ്ട്രസ് എസ്. ജയശ്രീ,സുമാ ശിവദാസ് ജോളി അജയൻ ,എം എൻ.ഹരികുമാർ,വി.മഞ്ജുള ,വി.കെ.രാജു ,ടി.എൻ.വിശ്വനാഥൻ പിള്ള ,പി.എസ്.പ്രേമ എന്നിവർ സംസാരിച്ചു.