ആലപ്പുഴ: സി.പി.ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന സി.കെ.ചന്ദ്രപ്പന്റെ ഓർമ്മ പുതുക്കി ആലപ്പുഴ വലിയചുടുകാട്ടിലെ സ്മൃതി മണ്ഡപത്തിൽ നേതാക്കളും പാർട്ടി പ്രവർത്തകരും കുടുംബാംഗങ്ങളും പുഷ്പാർച്ചന നടത്തി. തുടർന്ന് നടന്ന അനുസ്മരണ സമ്മേളനം സി.പി.ഐ സംസ്ഥാന അസി. സെക്രട്ടറി കെ .പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു. മന്ത്രി പി. പ്രസാദ്, ജില്ലാ സെക്രട്ടറി ടി.ജെ. ആഞ്ചലോസ്, അസി. സെക്രട്ടറിമാരായ പി.വി.സത്യനേശൻ, ജി.കൃഷ്ണപ്രസാദ്, സംസ്ഥാന കൗൺസിൽ അംഗം ദീപ്തി അജയകുമാർ, ജില്ലാ എക്‌സി. അംഗങ്ങളായ പി.ജ്യോതിസ്, എൻ.എസ്.ശിവപ്രസാദ്, വി.മോഹൻദാസ്, ജില്ലാ കൗൺസിൽ അംഗങ്ങളായ പി.പി.ഗീത, ആർ.അനിൽ കുമാർ, വി.സി.മധു, എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി ടി.ടി.ജിസ്‌മോൻ, മണ്ഡലം സെക്രട്ടറിമാരായ ഇ.കെ.ജയൻ, എം.സി.സിദ്ധാർത്ഥൻ എന്നിവർ പങ്കെടുത്തു.