
ആലപ്പുഴ: വള്ളികുന്നം കടുവിനാൽ എം.എം എൽ.പി.എസിൽ കുട്ടികൾക്കായി 'ഉണർവ്വ്' എന്ന പേരിൽ മാനസികോല്ലാസ ക്യാമ്പ് സംഘടിപ്പിച്ചു. വള്ളികുന്നം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.മോഹൻകുമാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ടി.രഞ്ജിത് അദ്ധ്യക്ഷത വഹിച്ചു. എസ്.സിജി, ജിഷ, ലീമ ടീച്ചർ എന്നിവർ സംസാരിച്ചു. മംഗൾദാസ് ക്ലാസ് നയിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.