ആലപ്പുഴ: മുഖ്യമന്ത്രിയുടെ നൂറുദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി കേരള സ്റ്റേറ്റ് റൂട്രോണിക്സ് നടപ്പാക്കുന്ന വിജയ വീഥി- പി.എസ്.സി കോച്ചിംഗ് ക്ലാസ്സിന്റെ ഉദ്ഘാടനം 26ന് രാവിലെ 11.30ന് ആലപ്പുഴ മിനർവ കോളേജിൽ എച്ച്.സലാം എം.എൽ.എ നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി മുഖ്യപ്രഭാഷണം നടത്തും. കോച്ചിംഗ് ക്ലാസിൽ ചേരാൻ ആഗ്രഹിക്കുന്നവർ 8921333476 എന്ന നമ്പരിൽ ബന്ധപ്പെടണം.