ആലപ്പുഴ: കെ.എസ്.ആർ.ടി.സി ആലപ്പുഴ ഡിപ്പോയിൽനിന്ന് കൊട്ടാരക്കര, നിലമ്പൂർ എ.സി ലോഫ്ലോർ ബസുകൾ ഇന്നു മുതൽ സർവിസ് ആരംഭിക്കും. വൈകിട്ട് 3.20ന് ആലപ്പുഴയിൽ നിന്ന് പുറപ്പെട്ട് വൈറ്റില, തൃശൂർ, ഷൊർണൂർ, പട്ടാമ്പി, പെരിന്തൽമണ്ണ, വണ്ടൂർ വഴിയാണ് നിലമ്പൂരിലെത്തുക. പുലർച്ച 5.30ന് ആലപ്പുഴക്ക് തിരിച്ചു വരുന്ന വിധത്തിലാണ് ക്രമീകരണം. ടിക്കറ്റ് ചാർജ് 536 രൂപ. ആലപ്പുഴ കൊട്ടാരക്കര സർവിസ് രാവിലെ 6.50നും ഉച്ചക്ക് 1.45നും ആലപ്പുഴയിൽ നിന്നും രാവിലെ 10.20നും വൈകിട്ട് 5.10നും കൊട്ടാരക്കരയിൽ നിന്നുമാണ് സർവിസ്. 200 രൂപയാണ് ടിക്കറ്റ് നിരക്ക്.