ആലപ്പുഴ: എസ്.എൽ.പുരം പൂപ്പള്ളിക്കാവ് ദേവി ക്ഷേത്രത്തിലെ ഉത്സവം ഏപ്രിൽ ഒന്നിന് ആരംഭിച്ച് ആറിന് അവസാനിക്കും. ഒന്നിന് രാവിലെ 7.30 ന് നാരായണീയം തുടർന്ന് കൊടിയേറ്റ് സദ്യ, വൈകിട്ട് 6.30 ന് ദേശതാലപ്പൊലി വരവ്, രാത്രി 7 ന് ദീപാരാധനയ്ക്ക് ശേഷം അമ്പലപ്പുഴ പുതുമനഇല്ലം ദാമോദരൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റ് നടക്കും.രാത്രി 8 ന് നൃത്തനൃത്ത്യങ്ങൾ. രണ്ടിന് രാവിലെ 7.30 ന് സർപ്പംപാട്ട്,7.45 ന് വലിയ തളിച്ചുകൊട. മൂന്നിന് വൈകിട്ട് 6.30 ന് പഞ്ചവാദ്യം,രാത്രി 7.30 ന് ഓട്ടൻതുള്ളൽ. 4 ന് മീനഭരണി മഹോത്സവം . രാവിലെ 5.30 ന് താലിചാർത്ത് ,6 ന് ഭരണിദർശനം ,11 ന് ചക്കരച്ചോറ് വഴിപാട്, ഉത്സവബലി,തുടർന്ന് പ്രസാദംഊട്ട്,വൈകിട്ട് 6.30 ന് ഭരണി വിളക്ക്,7 ന് സ്പെഷ്യൽ പഞ്ചവാദ്യം,7.15 ന് ചേരുവാര താലപ്പൊലി,7.20 ന് പുഷ്പാഭിഷേകം,7.30 ന് ഭക്തിഗാനസുധ. 5 ന് കാർത്തിക മഹോത്സവം.രാത്രി 7.30 ന് ചേരുവാരതാലപ്പൊലി,8.30 ന് സംഗീതക്കച്ചേരി,11 ന് പള്ളിവേട്ട. ആറിന് ആറാട്ട് മഹോത്സവം. വൈകിട്ട് 3.30 ന് മധുരാന്നദാനം ,4 ന് ആറാട്ട് ഘോഷയാത്ര,രാത്രി 8 ന് നൃത്തസന്ധ്യ.