ചെങ്ങന്നൂർ : എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയൻ 1152ാം നമ്പർ തിരുവൻവണ്ടൂർ ശാഖയിൽ കിടപ്പുരോഗികളെ സംരക്ഷിക്കുന്നതിനും ചികിത്സാ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനുമായി രൂപീകരിച്ച ഗുരുകൃപ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സെന്ററിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 11.30 ന് തിരുവൻവണ്ടൂർ ശാഖാ ക്ഷേത്രാങ്കണത്തിൽ എസ്.എൻ.ഡി.പി.യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിർവ്വഹിക്കും.
യൂണിയൻ ചെയർമാൻ അനിൽ അമ്പാടിയുടെ അദ്ധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ എസ്.എൻ.ഡി.പി യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ എസ്.രവീന്ദ്രൻ എഴുമറ്റൂർ, യൂണിയൻ വൈസ് ചെയർമാൻ രാഖേഷ് കോഴഞ്ചേരി, യൂണിയൻ അഡ്.കമ്മിറ്റി അംഗങ്ങളായ കെ.ആർ.മോഹനൻ, എസ്.ദേവരാജൻ, ബി.ജയപ്രകാശ് തൊട്ടാവാടി, മോഹനൻ കൊഴുവല്ലൂർ, സുരേഷ് വല്ലന, അനിൽ കണ്ണാടി, തിരുവൻവണ്ടൂർ ശാഖ വൈസ് പ്രസിഡന്റ് ശ്രീകല സുനിൽ, ശാഖാ സെക്രട്ടറി സോമോൻ തോപ്പിൽ എന്നിവർ പ്രസംഗിക്കും. യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗം സ്വാഗതവും ശാഖാ പ്രസിഡന്റ് ഹരി പത്മനാഭൻ നന്ദിയും പറയും.