ആലപ്പുഴ: കർഷകരാണ് യഥാർത്ഥ സെലിബ്രിറ്റികളെന്നും ഓരോ കർഷകനെയും ആദരവോടെയാണ് കാണേണ്ടതെന്നും മന്ത്രി പി. പ്രസാദ് പറഞ്ഞു. ആലപ്പുഴ ടൗൺ ഹാളിൽ പച്ചക്കറി കൃഷി വികസന പദ്ധതിയുടെ ജില്ലാതല അവാർഡ് ദാനച്ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി അദ്ധ്യക്ഷത വഹിച്ചു. മുഖ്യതിഥിയായി പങ്കെടുത്ത കളക്ടർ ഡോ.രേണു രാജ് 'ഞങ്ങളും കൃഷിയിലേക്ക്" പദ്ധതിയുടെ ഭാഗമായി തൈ വിതരണം ചെയ്തു. മുതിർന്ന കർഷകനായ പുഷ്പാംഗദൻ കൈതവളപ്പിലിനെ ആദരിച്ചു. പി.പി. ചിത്തരഞ്ജൻ എം.എൽ.എ, പ്രിൻസിപ്പൽ കൃഷി ഓഫീസർ ആർ. ശ്രീരേഖ, എൻ. രമാദേവി, കെ.ഡി. മഹീന്ദ്രൻ, പ്രിയ കെ. നായർ, ടി. സജി, ജൂലി ലൂക്ക്, എ.എസ്. കവിതതുടങ്ങിയവർ പങ്കെടുത്തു. വി.എഫ്.പി.സി.കെ ഡെപ്യൂട്ടി മാനേജർ സരിത എസ്. നായർ ക്ലാസ് നയിച്ചു.