ആലപ്പുഴ : ഗുരുധർമ്മ പ്രചാരണസഭ കുട്ടനാട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അറുപതാമതു ശ്രീനാരായണ ധർമ്മമീമാംസ പരിഷത്തും മണ്ഡലം വാർഷികവും ശിവഗിരി ബ്രഹ്മവിദ്യാലയ കനകജൂബിലി, ശിവഗിരി തീർത്ഥാടനനവതി ആഘോഷങ്ങളും 27ന് കൈനകരി ശ്രീനാരായണ സാംസ്കാരിക കേന്ദ്രം ഗുരുക്ഷേത്രത്തിൽ നടക്കും. രാവിലെ 9.30ന് പരിഷത്തു സമ്മേളനത്തിൽ സഭ മണ്ഡലം പ്രസിഡന്റ് എസ്.ഡി.രവി അദ്ധ്യക്ഷത വഹിക്കും മാതൃസഭാ കേന്ദ്രസമിതി സെക്രട്ടറി സരോജിനി കൃഷ്ണൻ ഉദ്ഘാടനം ചെയ്യും ഡി.ശിശുപലൻ മുഖ്യപ്രഭാഷണം നടത്തും. രവീന്ദ്രൻ പാലേടം, അജിത കണ്ണൻ, സുഭാഷിണി തങ്കച്ചൻ എന്നിവർ സംസാരിക്കും. മണ്ഡലം സെക്രട്ടറി എം.ആർ.ഹരിദാസ് സ്വാഗതവും വൈസ് പ്രസിഡന്റ് എം.എസ്.ചന്ദ്രശേഖരൻ നന്ദിയും പറയും. 2.30നു വാർഷികയോഗത്തിൽ. സഭ ജില്ലാപ്രസിഡന്റ് സുകുമാരൻ മാവേക്കലിക്കര അദ്ധ്യക്ഷത വഹിക്കും ജില്ലാസെക്രട്ടറി വി.വി.ശിവപ്രസാദ് ഉദ്ഘാടനം ചെയ്യും. കേന്ദ്രസമിതിയംഗം എം.ഡി.സലിം പ്രഭാഷണം നടത്തും.