
ചാരുംമൂട് : താമരക്കുളം ചത്തിയറ 27-ാം നമ്പർ ശ്രീഭുവനേശ്വരി വിലാസം എൻ.എസ്.എസ് കരയോഗത്തിൽ
മെരിറ്റ് അവാർഡ് വിതരണവും കുടുംബ സംഗമവും നടന്നു. പന്തളം യൂണിയൻ പ്രസിഡന്റ് പന്തളം ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.
കരയോഗം പ്രസിഡന്റ് ജി.വേണു അധ്യക്ഷത വഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് ആർ.ഗോപാലകൃഷ്ണപിള്ള എൻഡോവ്മെന്റുകൾ വിതരണം ചെയ്തു. വിദ്യാഭ്യാസ സഹായ വിതരണവും നടന്നു. വിപിൻ ,ശങ്കരൻനായർ, രമാരാജൻ, സി.കെ.ബാലകൃഷ്ണൻ നായർ ,ഡോ.ആർ.കൃഷ്ണകുമാർ, എൻ.പി വിജയൻ പിള്ള , കെ.രാധാകൃഷ്ണ പിള്ള , പ്രസന്നകുമാരി ,
പ്രസാദ് ചത്തിയറ തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി റ്റി.പി.രവീന്ദ്രൻ നായർ സ്വാഗതവും ട്രഷറർ വി.ശിവൻപിള്ള നന്ദിയും പറഞ്ഞു.