ചാരുംമൂട് : കെ.എം.എസ് നൂറനാട് 50-ാം നമ്പർ ശാഖയുടെ വാർഷിക പൊതുയോഗം നടന്നു. സംസ്ഥാന ജനറൽ സെക്രട്ടറി എം. എൻ മധു സംസ്ഥാന ട്രഷറർ കെ. വി. ബാലൻ എന്നിവർ സംസാരിച്ചു. സർക്കാർ ദളിത് വിഭാഗങ്ങളോട് കാട്ടുന്ന വിവേചനത്തിനെതിരെ കെ. പ്രഭാകരൻ പ്രമേയം അവതരിപ്പിച്ചു. ഭാരവാഹികളായി വി. കെ. രമണൻ(പ്രസിഡന്റ്‌ ), സിന്ധു. വി(വൈസ് പ്രസിഡന്റ്‌ ), ബി. മോഹനൻ(സെക്രട്ടറി), പി. വത്സല (ജോയിന്റ് സെക്രട്ടറി), സി. ശ്രീദേവി(ഖജാൻജി​) എന്നിവരെ തിരഞ്ഞെടുത്തു.