
തുറവൂർ: കൈത്തറി തുണികൾക്കുള്ള ജി.എസ്.ടി ഒഴിവാക്കുക, കൈത്തറി തുണികൾക്ക് നൽകിയിരുന്ന 10 ശതമാനം റിബേറ്റ് പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള പത്മശാലിയ സംഘം സംസ്ഥാന കമ്മിറ്റി കേന്ദ്ര ടെക്സ്റ്റൈൽസ് വകുപ്പുമന്ത്രി പീയൂഷ് ഗോയലിനെ സന്ദർശിച്ച് നിവേദനം നൽകി. കൈത്തറിയെ ജി.എസ്.ടിയിൽ നിന്നും ഒഴിവാക്കുന്ന വിഷയം പരിഗണിക്കാമെന്നും കൈത്തറി മേഖലയിലെ നിലവിലെ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കുമെന്നും മന്ത്രി ഉറപ്പു നൽകിയതായി പത്മശാലിയസംഘം സംസ്ഥാനഭാരവാഹികൾ അറിയിച്ചു. സംഘത്തിൽ സംസ്ഥാന പ്രസിഡന്റ് ,ആർ.മോഹനൻ പിളള, ജനറൽ സെക്രട്ടറി വി.വി.കരുണാകരൻ, കെ.വിജയൻ, സി.ഭാസ്ക്കരൻ,പി. പ്രദീപ് കുമാർ, കെ.പി.കരുണാകരൻ, ബി.വിജയ കുമാർ എന്നിവർ ഉണ്ടായിരുന്നു.