ആലപ്പുഴ: അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്തിൽ തൊഴിൽ രഹിത വേതനം കൈപ്പറ്റുന്നവർ (2020 ജനുവരി 15ന് മുമ്പ് ബാങ്ക് പാസ്ബുക്കും ആധാർ കാർഡും ഹാജരാക്കിയിട്ടുള്ളവർ മാത്രം) വെരിഫിക്കേഷന് എത്തണം. റേഷൻ കാർഡ്, എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ്, ടി.സി, എംപ്ലോയ്മെൻറ് കാർഡ്, ബാങ്ക് പാസ്ബുക്ക്, ആധാർ കാർഡ് എന്നിവയുടെ അസൽ രേഖകൾ ഹാജരാക്കണം. 24ന് റോൾ നമ്പർ 1213 മുതൽ 1549 വരെയുള്ളവരും 25ന് 1550 മുതൽ 1760 വരെ ഉള്ളവരുമാണ് എത്തേണ്ടത്.