
മാന്നാർ: ലോക ജലദിനാഘോഷത്തിന്റെ ഭാഗമായി മാന്നാർ യു.ഐ.ടി കോളേജിൽ എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ജലദിനാഘോഷം സംഘടിപ്പിച്ചു. പ്രിൻസിപ്പൽ ഡോ.വി.പ്രകാശ് വിദ്യാർത്ഥികൾക്ക് ജലദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കാമ്പസ് സ്റ്റുഡൻസ് കൗൺസിൽ ചെയർമാൻ അനന്തു ഉത്തമൻ, വൈസ് ചെയർപേഴ്സൺ തസ്‌ലിയത് എന്നിവർ സംസാരിച്ചു. അദ്ധ്യാപക-അനദ്ധ്യാപകരും വിദ്യാർത്ഥികളും ചടങ്ങിൽ പങ്കെടുത്തു.