ambaa

അമ്പലപ്പുഴ : യുവാവിനെ തോട്ടിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി.പുന്നപ്ര വടക്ക് പഞ്ചായത്ത് പറവൂർ ഗലീലിയാക്ക് സമീപം മൂന്നു തൈക്കൽ ചിറയിൽ വീട്ടിൽ വിജയകുമാറിന്റെ മകൻ ബിനു വിജയൻ (27) ആണ് മരിച്ചത്.ചൊവ്വാഴ്ച വൈകിട്ട് 3ന് വീടിനു സമീപത്തെ പൊഴിയിൽ വീണു കിടന്ന ബിനുവിനെ തൊഴിലുറപ്പ് തൊഴിലാളികളാണ് ആദ്യം കണ്ടത്.തുടർന്ന് ബന്ധുക്കൾ ഉൾപ്പടെയുള്ളവർ എത്തി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബിനുവിന് ചുഴലിയുടെ അസുഖം ഉണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. മൃതദേഹം പോസ്റ്റുമോർട്ടം നടത്തി ബുധനാഴ്ച വൈകിട്ട് 4ന് വീട്ടുവളപ്പിൽ സംസ്കരിക്കും.അമ്മ: ലീല. സഹോദരങ്ങൾ: ബിജിമോൾ, ബിജിയ, ബിന്ദുജ.