photo

ചേർത്തല: ചേർത്തല ബി.ആർ.സിയിൽ നടന്ന ബണ്ണീസ് ഫെസ്​റ്റിൽ മുഹമ്മ ഗവ.എൽ.പി സ്‌കൂളിന് ഓവറോൾ കിരീടം. അഭിനയ ഗാനം, കഥ പറയൽ, ദേശഭക്തി ഗാനം എന്നീ ഇനങ്ങളിൽ ഒന്നാം സമ്മാനം നേടിയാണ് ഓവറോൾ കിരീടം സ്വന്തമാക്കിയത്.ശ്രുതി, ആദിഗ ഗിരീഷ്,ഫാത്തിമ മെഹ്റിൻ,ജാനകി,അതിഥി അഭിലാഷ്, വൈഗ മണിക്കുട്ടൻ എന്നിവരാണ് മത്സരങ്ങളിൽ പങ്കെടുത്തു വിജയിച്ചത്. പ്രീ പ്രൈമറി വിഭാഗത്തിലെ റമിമോൾ,നെസി, സന്ധ്യ, പ്രധാനാദ്ധ്യാപിക എം.പി.സലില എന്നിവരാണ് ഇവരെ പരിശീലിപ്പിച്ചത്.