ഹരിപ്പാട്: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഇന്ത്യൻ നാഷണൽ അങ്കണവാടി എംപ്ലോയീസ് ഫെഡറേഷന്റെ നേതൃത്വത്തിൽ മുതുകുളം ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസ് ഉപരോധിച്ചു കുത്തിയിരുപ്പ് സമരം നടത്തി. ഗ്രാമപഞ്ചായത്ത് അംഗം ടി പി അനിൽകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പ്രതിഷേധ യോഗം ജില്ലാ പഞ്ചായത്ത്‌ അംഗം ജോൺ തോമസ് ഉദ്ഘാടനം ചെയ്തു. എസ്. അജിത, സുനിൽ കോപ്പാറേത്ത്, യശോധരൻ, ആശ തുടങ്ങിയവർ സംസാരിച്ചു. ഉദയകുമാരിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സമാപന സമ്മേളനം പി. സനൂജ് ഉദ്ഘാടനം ചെയ്തു. ആർ. ശംഭു പ്രസാദ്, സരസ്വതി, പദ്മിനി, ദൃശ്യ, ബിന്ദു തുടങ്ങിയവർ സംസാരിച്ചു.