ഹരിപ്പാട്: കാർത്തികപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ നടത്തിയ താലൂക്കുതല വായന മത്സരത്തിൽ വിജയിച്ചവരെയും സർഗോത്സവത്തിലും ജില്ലാതല അക്ഷരോത്സവത്തിലും വിജയിച്ച ബാലവേദി അംഗങ്ങളെയും കരുവാറ്റ തെക്ക് കുമാരപുരം പബ്ലിക് ലൈബ്രറിയുടെ അഭിമുഖത്തിൽ അനുമോദിച്ചു. ലൈബ്രറി കമ്മിറ്റി അംഗം വി.ഹേമലതയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗം കാർത്തികപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.എൻ.എൻ നമ്പി ഉദ്ഘാടനം ചെയ്തു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. സുരേഷ് വിജയികൾക്ക് ട്രോഫികളും പുസ്തകങ്ങളും സമ്മാനിച്ചു. ലൈബ്രറി സെക്രട്ടറി പി.ഗോപാലൻ, കമ്മിറ്റി അംഗം ജോഷ്വാ തോമസ്, വിനയൻ കരുവാറ്റ എന്നിവർ സംസാരിച്ചു.