bc

ഹരിപ്പാട്: മുതുകുളം ബ്ലോക്ക് പഞ്ചായത്ത് 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷിക്കാരായ ഇരുപത് ഉപഭോക്താക്കൾക്ക് സൈഡ് വീൽ ഘടിപ്പിച്ച സ്കൂട്ടർ നൽകുന്ന പദ്ധതിയുടെയും 78 പാലിയേറ്റീവ് ഉപഭോക്താക്കൾക്ക് പാലിയേറ്റീവ് കെയർ ഉപകരണങ്ങൾ നൽകുന്നതിന്റെയും ആവാസ് പ്ളസ് ഭവന നിർമ്മാണ പദ്ധതിയുടെ ആദ്യ ഗഡു നൽകുന്നതിന്റെയും ഉദ്ഘാടനം മന്ത്രി സജി ചെറിയാൻ നിർവഹിച്ചു. അഡ്വ.യു പ്രതിഭ എം.എൽ.എ അദ്ധ്യക്ഷയായി. ലളിതകലാ അക്കാദമി സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ബാലമുരളീകൃഷ്ണയെ പ്രതിഭ ആദരിച്ചു. മന്ത്രി സജി ചെറിയാന് ബ്ലോക്ക് പഞ്ചായത്തിന്റെ സ്നേഹാദരം പ്രസിഡന്റ് അബുജാക്ഷി നൽകി. ശിശു വികസന ഓഫീസർ എൽ.ലക്ഷ്മി റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ എ. ശോഭ, ജില്ലാ പഞ്ചായത്ത് അംഗം ജോൺ തോമസ്, ചേപ്പാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.കെ.വേണുകുമാർ, പത്തിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൽ.ഉഷ, ദേവികുളങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.പവനനാഥൻ, കൃഷ്ണപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷാനി കുരുമ്പോലിൽ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി. ഉണ്ണിക്കൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ എം. ജനുഷ, ഓച്ചിറ ചന്ദ്രൻ , യു. അനുഷ്യ, അജിത.എസ് ,എം.ശിവ പ്രസാദ്, ശ്രീജി പ്രകാശ് ., വയലിൽ നൗഷാദ്, ഗീതാ ശ്രീജി, ബിന്ദു സുഭാഷ്, സുനിൽ കൊപ്പാറേത്ത്, ഡോ. പി. വി സന്തോഷ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ലിജുമോൻ.എസ്, ജോയിന്റ് ബി.ഡി. ഒ ബീന എസ്. നായർ എന്നിവർ സംസാരിച്ചു