മാവേലിക്കര: ഓർത്തഡോക്സ് സഭ മാവേലിക്കര ഭദ്രാസനം മർത്തമറിയം വനിതാ സമാജത്തിന്റെ നേതൃത്വത്തിൽ വലിയ നോമ്പിനോടനുബന്ധിച്ചു ക്രമീകരിച്ച ധ്യാനം സീനായ് മീറ്റ് തോനയ്ക്കാട് സെൻ്റ് ജോർജ് ഓർത്തഡോക്സ്‌ പള്ളിയിൽ സഭാ മാനേജിംഗ്‌ കമ്മിറ്റി അംഗം റവ.കെ.വി.പോൾ റമ്പാൻ ഉദ്ഘാടനം ചെയ്തു. സമാജം ഭദ്രാസന വൈസ് പ്രസിഡൻറ് ഫാ.കോശി മാത്യൂ അധ്യക്ഷനായി. ഭദ്രാസന സെക്രട്ടറി ഫാ.ജോൺസ് ഈപ്പൻ സമർപ്പണ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. നിയുക്ത മെത്രാൻ ഫാ.വർഗീസ് ജോഷ്വാ ധ്യാനം നയിച്ചു. തോനയ്ക്കാട് സെൻ്റ് ജോർജ് പള്ളി വികാരി ഫാ.പി.ഡി.സ്കറിയ, ഫാ.മാത്യു വർഗ്ഗിസ്, ഫാ.കെ.വൈ.തോമസ്, ഫാ.എൻ.ജി.ഫിലിപ്പ്, ഫാ.ഡി.ഗീവർഗ്ഗീസ്, ഫാ.ടി.എസ്.നൈനാൻ, ഫാ.കെ.എം.വർഗ്ഗീസ്, ഫാ.നൈനാൻ ഉമ്മൻ, ഫാ.കെ.പി.വർഗ്ഗിസ്, ഫാ.ബിനു ഈശോ, ഫാ.ജോൺ എ.ജോൺ, ഫാ.ഡെന്നീസ് ജോൺ, സമാജം സെക്രട്ടറി മേരി വർഗ്ഗീസ്, ജോ.സെക്രട്ടറി അനില മാത്യു, കേന്ദ്ര സമിതി അംഗം മോനി സഖറിയ, ഗ്രൂപ്പ് സെക്രട്ടറി ലീലാമ്മ വർഗ്ഗീസ്, യൂണിറ്റ് സംയുക്ത സെക്രട്ടറി ജയശ്രീ ഏബ്രഹാം എന്നിവർ സംസാരിച്ചു.