
പൂച്ചാക്കൽ : പാണാവള്ളി നാല്പത്തെണ്ണീശ്വരത്ത് നടന്ന ഇ എം എസ്- എ കെ ജി അനുസ്മരണ സമ്മേളനം സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം അഡ്വ.കെ പ്രസാദ് ഉദ്ഘാടനം ചെയ്തു. പി.എം പ്രമോദ് അദ്ധ്യക്ഷനായി. കെ.ബി ബാബുരാജ്, പി.സോമൻ, വി.എ പരമേശ്വരൻ, എൻ.റ്റി ഭാസ്ക്കൻ, ജി. ധനേഷ് കുമാർ, വിജീഷ് അയ്യങ്കേരി, ജെ.സത്താർ, അപർണ അനിൽകുമാർ, കെ.ഇ കുഞ്ഞുമോൻ, സറിൻ .പി രാജ് എന്നിവർ സംസാരിച്ചു. സി.പി.ഐ യിൽ നിന്ന് രാജിവെച്ച് സി.പി.എമ്മിൽ ചേർന്ന മുൻ പഞ്ചായത്ത് അംഗം വിജി ഉത്തമനെ അഡ്വ.കെ.പ്രസാദ് സ്വീകരിച്ചു.