ചേർത്തല: പൊതുമേഖലാ സ്ഥാപനമായ ചേർത്തല ഓട്ടോകാസ്​റ്റിന് റെയിൽവെ ബോഗി നിർമ്മാണത്തിന് കൂടുതൽ ഓർഡറുകൾ ലഭിച്ചു.ഉത്തര റെയിൽവേ പഞ്ചാബ് സോണിനുള്ള 5 കാബ് ബോഗി തൃപ്തികരമായി നിർമ്മിച്ചു നൽകിയതിനെ തുടർന്ന് മ​റ്റൊരു ടെൻഡറിൽ ജനുവരിയിൽ 31 ബോഗികൾ കൂടി നിർമ്മിക്കുന്നതിന്റെ ഓർഡർ ലഭിച്ചിരുന്നു. ഇവയുടെ നിർമ്മാണം നടന്നുവരികയാണ്. അടുത്തിടെ ദക്ഷിണ റെയിൽവേയുടെ തിരുച്ചിറപ്പള്ളിയിലെ വാഗൺ നിർമ്മാണ കേന്ദ്രത്തിൽ നിന്നും 34 കാബ് ബോഗികൾ നിർമ്മിക്കുന്നതിനുള്ള ഓർഡർ ലഭിച്ചത്. നിലവിൽ ലഭിച്ചിരിക്കുന്ന രണ്ടു ഓർഡറുകളും മൂന്നു മാസത്തിനുള്ളിൽ പൂർത്തിയാക്കി നൽകുന്നതിന് നടപടികൾ നടക്കുകയാണെന്ന് ചെയർമാൻ അലക്‌സ് കണ്ണിമല, എം.ഡി വി.കെ. പ്രവിരാജ് എന്നിവർ പറഞ്ഞു.