കുട്ടനാട്: വെള്ളാപ്പള്ളി നടേശന്റെ ധന്യസാരഥ്യത്തിന്റെ രജതജൂബീലി ആഘോഷ പരിപാടികളുടെ തുടർച്ചയായി കുട്ടനാട് സൗത്ത് യൂണിയൻ വനിതാസംഘത്തിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച തൊഴിൽദാന പദ്ധതിയുടെ ഉദ്ഘാടനം യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ കണിച്ചുകുളങ്ങരയിലെ വസതിയിൽ നിർവഹിച്ചു. പദ്ധതിക്ക് തുടക്കം കുറിച്ചു ചമ്പക്കുളം2007ാം നമ്പർ ശാഖയിലെ വനിതാസ്വയം സംരംഭകയായ വത്സല രാജേന്ദ്രൻ തയ്യാറാക്കിയ വിവിധ ഇനം അച്ചാറുകെൾ, ധാന്യപ്പൊടികൾ എന്നിവ ജനറൽ സെക്രട്ടറി ചടങ്ങിൽ ഏറ്റുവാങ്ങി. യൂണിയൻ കൺവീനർ അഡ്വ:സുപ്രമോദം വനിതാസംഘം യൂണിയൻ സെക്രട്ടറി സിമ്മി ജിജി, മൈക്രോ ഫീനാൻസ് ഇൻസ്റ്റിറ്റ്യൂഷൻ യൂണിയൻ കോർഡിനേറ്റർ വിമല പ്രസന്നൻ, 777 ാം നമ്പർ കോയിമുക്ക് ശാഖായോഗം പ്രസിഡന്റ് സന്തോഷ് കുമാർ എന്നിവർ പങ്കെടുത്തു