അമ്പലപ്പുഴ: കോൺഗ്രസ്‌ പാർട്ടി മെമ്പർഷിപ്പ് ക്യാമ്പയിനിൽ കുട്ടനാട് സൗത്ത് ബ്ലോക്കിൽ നിന്നും 25000 അംഗങ്ങളെ ചേർക്കാനും ,കെ .എസ്. ആർ. ടി .സി സബ് ഡിപ്പോ നീക്കാനുള്ള സർക്കാർ തീരുമാനം പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു. ഡി.സി.സി വൈസ് പ്രസിഡന്റ്‌ സജി ജോസഫ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ പ്രസിഡന്റ്‌ വി .കെ. സേവ്യർ അദ്ധ്യക്ഷത വഹിച്ചു. ജെ. ടി .റാംസൈ, രമണി എസ് ഭാനു,വിഷ്ണു ഹരിപ്പാട്, വർഗീസ് നാൽപ്പത്തഞ്ചിൽ, ശശിധരപണിക്കർ, വിശ്വൻ വെട്ടത്തിൽ, എസ് .സനിൽ കുമാർ,എലിയാമ വർക്കി, സൂസൻ തോമസ്,ബിജു പാലത്തിങ്കൽ, അൽഫോസ് ആന്റണി, ബെൻസൺ ജോസഫ്,വർഗീസ് കോലത്തുപറമ്പിൽ, ആന്റണി കണ്ണം കുളം,ബൈജു കെ ആറു പറ, എൻ. വി .ഹരിദാസ്, തങ്കച്ചൻ കൂലിപ്പുര,റോബർട്ട്‌ ജോൺസൻ,കെ. ബി .രഘു,ജെസ്റ്റിൻ മാളിയേക്കൽ,സുഷമ്മ സുധാകരൻ,ജനൂപ് പുഷ്പകാരൻ,എം വി സുരേഷ്,ജയിംസ്ചെറിയാൻ,ജോളി ലുക്കോസ്,പി. ജെ. പ്രസന്നകുമാർ, പ്രിയാ അരുൺ, മോഡി തോമസ്, എന്നിവർ സംസാരിച്ചു.