
ഹരിപ്പാട്: ബൈക്ക് യാത്രികനെ തടഞ്ഞുനിർത്തി മർദിച്ച സംഭവത്തിൽ രണ്ട് പേർ കൂടി അറസ്റ്റിലായി. മുട്ടം കാവിൽ തെക്കത്തിൽ സുൽഫിത്ത് (26), മുട്ടം കോട്ടക്കകം കണ്ണൻ ഭവനത്തിൽ കണ്ണൻ മോൻ (24) എന്നിവരെയാണ് ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്. സുൽഫിത്ത് ഒന്നാം പ്രതിയും, കണ്ണൻ മോൻ മൂന്നാം പ്രതിയും ആണെന്ന് പൊലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് മുതുകുളം വടക്ക് ചൂളതേൽ വടക്കതിൽ അജേഷിനെ (28)കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മർദനത്തിൽ ഗുരുതരമായി പരുക്കേറ്റ മുട്ടം കണിച്ചനെല്ലൂർ കരിക്കാത്ത് വീട്ടിൽ ശബരി (28) എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം പള്ളിപ്പാട് നീറ്റൊഴുക്കിനു സമീപമായിരുന്നു സംഭവം. ബൈക്കിലെത്തിയ ശബരിയെ തടഞ്ഞുനിർത്തി ഹെൽമെറ്റ്, വടി,കല്ല് എന്നിവകൊണ്ട് മർദ്ദിക്കുകയായിരുന്നു.