മാവേലിക്കര: ബി.ജെ.പി ആലപ്പുഴ ജില്ലാ കമ്മി​റ്റിയുടെ നേത്യത്വത്തിൽ കെ റെയിൽ വിരുദ്ധ സമര പ്രഖ്യാപന ജില്ലാതല കൺവെൻഷൻ ഇന്ന് വൈകിട്ട് മൂന്നരക്ക് മാവേലിക്കര നൂറനാട് പരബ്രഹ്മ ഓഡിറ്റോറിയത്തിൽ നടത്തും. ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്യും. ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാർ അദ്ധ്യക്ഷനാവും.
ബി.ജെ.പി സംസ്ഥാന, ജില്ലാ നേതാക്കൾ, സാമൂഹിക സാംസ്ക്കാരിക രംഗത്തെ പ്രമുഖർ, വിവിധ സമരസമിതി നേതാക്കൾ എന്നിവർ സംസാരിക്കും.