a

മാവേലിക്കര- ആത്മബോധോദയസംഘത്തിന്റെ സ്ഥാപനമായ ചെറുകോൽ ശ്രീശുഭാനന്ദാശ്രമത്തിലെ സന്ന്യാസശേഷത്തിൽ പ്രമുഖനായ വിവേകാനന്ദൻ സ്വാമി (91) നിര്യാതനായി. ആനന്ദജീ ഗുരുവിൽ നിന്നും സന്ന്യാസം സ്വീകരിച്ച അദ്ദേഹം ആദ്യകാല പ്രവർത്തകരിൽ പ്രമുഖ സ്ഥാനം വഹിച്ചിരുന്നു. ശ്രീശുഭാനന്ദ ട്രസ്റ്റ് അംഗവും ശുഭാനന്ദദർശനം വേദാന്ത സാംസ്കാരിക മാസികയുടെ പത്രാധിപസമിതി അംഗവുമായിരുന്നു. സംസ്കാരം നാളെ രാവിലെ 10.30ന് ചെറുകോൽ ശ്രീശുഭാനന്ദാശ്രമ വളപ്പിൽ സന്യാസശേഷ്ഠരുടെ മുഖ്യകാർമ്മികത്വത്തിൽ നടത്തും.