
ചേർത്തല:നഗരസഭാ ഹരിത കർമ സേനയ്ക്ക് മാലിന്യ ശേഖരണത്തിന് വാഹനം സംഭാവന ചെയ്ത് ബാങ്ക്. കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺ സിബിലിറ്റി സ്‌കീമിൽ പെടുത്തി ഐ.സി.ഐ.സി.ഐ ബാങ്കാണ് സംഭവാന നൽകിയത്. ഗവ. ബാങ്കിംഗ് ഗ്രൂപ്പിന്റെ കേരള ഹെഡ് എ. എസ്. അനീഷ് കുമാർ 2 ലക്ഷം രൂപയുടെ ചെക്ക് നഗരസഭാ ചെയർപേഴ്‌സൺ ഷേർളി ഭാർഗവന് കൈമാറി. വൈസ് ചെയർമാൻ ടി.എസ്. അജയകുമാർ,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജി.രഞ്ജിത്ത്, കൗൺസിലർ ശോഭാ ജോഷി, ഹെൽത്ത് സൂപ്പർവൈസർ എസ്. സുധീപ്, ജനറൽ വിഭാഗം സൂപ്രണ്ട്
എം. ഔസേഫ്, മാനേജർമാരായ ടോണി കുര്യാക്കോസ്,ആന്റണി ജോർജ്ജ് നൈസ്
എന്നിവർ പങ്കെടുത്തു.