coir-fed

ആലപ്പുഴ : കയർഫെഡ് വാർഷിക പൊതുയോഗം ഇന്ന് രാവിലെ 11ന് ആലപ്പുഴ ശവക്കോട്ട പാലത്തിന് സമീപമുള്ള റീജിയണൽ ഓഫീസിൽ നടക്കും. 10 കയർ പ്രോജക്ടുകളിൽ നിന്നുള്ള 700ൽപ്പരം കയർ സഹകരണ സംഘങ്ങളുടെ പ്രതിനിധികൾ പങ്കെടുക്കും. പ്രസിഡന്റ് എൻ.സായികുമാർ അദ്ധ്യക്ഷത വഹിക്കും. 2020-21 വർഷത്തെ പ്രവർത്തന റിപ്പോർട്ടും കണക്കും 2022-23 വർഷത്തേക്കുള്ള ബഡ്ജറ്റും അവതരിപ്പിക്കും. വൈസ് പ്രസിഡന്റ് ജോഷി എബ്രഹാം, കയർവികസന ഡയറക്ടർ വി.ആർ.വിനോദ്, കയർഫെഡ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, ബോർഡ് മെമ്പർമാർ, കയർസംഘം പ്രതിനിധികൾ, കയർ വികസന വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.