
മുതുകുളം : മുതുകുളം പാർവതി അമ്മ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ലതാ പ്രസാദിന്റെ 'പായാരം' എന്ന കവിതാ സമാഹാരം, സാം മുതുകുളത്തിന്റെ' ബാപ്പുവിന്റെ ലോകം' എന്ന ജീവചരിത്ര ഗ്രന്ഥത്തെയും ആസ്പദമാക്കി ചർച്ചാ സമ്മേളനം നടത്തി. ഗ്രന്ഥശാലാ സെക്രട്ടറി എസ്.സുജന്റെ അദ്ധ്യക്ഷതയിൽ ഗ്രന്ഥശാലാങ്കണത്തിൽ നടന്ന സമ്മേളനം കാർത്തികപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ എക്‌സിക്യുട്ടീവ് അംഗം എൻ.രാമചന്ദ്രൻ നായർ ഉദ്ഘാടനം ചെയ്‌തു. ആർ.മുരളീധരൻ, എം.ഗോപാലകൃഷ്ണൻ എന്നിവർ കൃതികളെ വിലയിരുത്തി സംസാരിച്ചു.ആർ.രാജേഷ്, എസ്.കെ.പി ള്ള, മുതുകുളം സുനിൽ, രവീന്ദ്രൻ ചീറ്റക്കാട്ട്, ലതാ പ്രസാദ്, തോമസ് വർഗീസ് എന്നിവർ പ്രസംഗിച്ചു.