
അമ്പലപ്പുഴ: ജലദിനത്തിൽ പുന്നപ്ര വടക്ക് പഞ്ചായത്ത് പതിനേഴാം വാർഡിലെ കടൽത്തീരത്തോട് ചേർന്ന അറപ്പക്കൽ പൊഴിയോരത്ത് നന്മമരം ഗ്ലോബൽ ഫൗണ്ടേഷന്റെ പ്രവർത്തകർ കണ്ടൽച്ചെടികൾ നട്ടു. എച്ച്.സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു.ഓരോ മരവും നാം നട്ടുപിടിപ്പിക്കുക വഴി പ്രകൃതിയുടെ സംരക്ഷണം ഏറ്റെടുക്കുകയാണെന്ന് എച്ച് .സലാം പറഞ്ഞു. ജില്ലാ കോ ഓർഡിനേറ്റർ കെ.എസ്.മായാബായി, ബ്ലോക്ക് പഞ്ചായത്തംഗം പ്രിറ്റി തോമസ്, കെ.എൻ.ഇ.എഫ് സംസ്ഥാന പ്രസിഡന്റ് വി.എസ്. ജോൺസൺ, പെട്രീഷ്യ, സ്മിത മൈക്കിൾ എന്നിവർ സംസാരിച്ചു. മികച്ച ഫോറസ്റ്റർ അവാർഡ് ജേതാവ് പി.ജോണിനെ റിട്ട. എ.ഇ. ഒ പി .സുരേഷ് ബാബു അനുമോദിച്ചു.