ആലപ്പുഴ: നഗരസഭാ പരിധിയിലെ ഖരമാലിന്യ സംസ്‌കരണത്തിനായുള്ള മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിനായി ആലപ്പുഴ നഗരസഭയും കാൻ ആലപ്പിയും (ഐ.ഐ.ടി മുംബയ് , കില ) സംയോജിതമായി സംഘടിപ്പിക്കുന്ന ദ്വിദിന ശിൽപശാലയിൽ ഖരമാലിന്യ സംസ്‌കരണത്തിന്റെ കരട് രേഖ തയ്യാറാക്കി. ശിൽപശാലയുടെ രണ്ടാം ദിന പരിപാടികൾ കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രെോജക്ട് ഡയറക്ടർ യു.വി.ജോസ് ഉദ്ഘാടനം ചെയ്തു. രോഹിത് ജോസഫ് വിഷയാവതരണം നടത്തി.കേരളത്തിൽ ശാസ്ത്രീയമായി പരീക്ഷിച്ചു വിജയിച്ച വിവിധ മാലിന്യസംസ്‌കരണ മേഖലകളിൽ പ്രവർത്തിക്കുന്ന വി.മനോജ് കുമാർ (കുന്നംകുളം), ഡോ.ദാമോദരൻ(ഐ.ആർ.ടി.സി), ശ്രേയസ് (ഐ.ആർ.ടി.സി), ശ്രീരാഗ്(ഗ്രീൻ വേംസ് ), മണലിൽ മോഹനൻ (വടകര മുനിസിപ്പാലിറ്റി), സി.എൻ.മനോജ് എന്നിവർ ഓരോ ഘട്ടത്തിലും അവർ നേരിട്ട പ്രശ്‌നങ്ങളെയും അവയെ പരിഹരിച്ച രീതികളും അവതരിപ്പിച്ചു.
നഗരസഭാദ്ധ്യക്ഷ സൗമ്യാരാജ്, വൈസ് ചെയർമാൻ പി.എസ്.എം ഹുസൈൻ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ബീന രമേശ്, കേരള സ്റ്റേറ്റ് വേസ്റ്റ് മാനേജ്‌മെന്റ് പ്രോജക്ട് കോ ഓർഡിനേറ്റർ ഖദീജ, നഗരസഭ ഹെൽത്ത് ഓഫിസർ കെ.പി.വർഗീസ് തുടങ്ങിയവർ പങ്കെടുത്തു. പ്രൊഫ. എൻ.സി നാരായണൻ സ്വാഗതം പറഞ്ഞു.