aituc

പൂച്ചാക്കൽ : സർക്കാർ പ്രഖ്യാപിച്ച കൊവിഡ് ദുരിതാശ്വാസ സഹായങ്ങൾ ഉൾനാടൻ മത്സ്യത്തൊഴിലാളികൾക്കും വിതരണം ചെയ്യണം എന്നാവശ്യപ്പെട്ടു മത്സ്യത്തൊഴിലാളി ഫെഡറേഷൻ എ.ഐ.ടി.യു.സി യുടെ നേതൃത്വത്തിൽ തേവർവട്ടം മത്സ്യഭവനിലേക്ക് മാർച്ചും ധർണയും നടത്തി. സംസ്ഥാന സെക്രട്ടറി അഡ്വ.എം.കെ.ഉത്തമൻ ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ അരൂർ ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് കെ.എസ് രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.പത്മനാഭൻ, ബി.ഷിബു, കെ.സി.ദേവകുമാർ, ഷാജി കെ.കുന്നത്ത്, അനിതാ സന്തോഷ്, വിശ്വംഭരൻ, ശിവദാസൻ എന്നിവർ സംസാരിച്ചു.