ആലപ്പുഴ: മുൻ വ്യവസായ മന്ത്രി ടി.വി.തോമസിന്റെ ചരമദിനമായ 26ന് രാവിലെ 10ന് വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടക്കും. വൈകിട്ട് 5ന് ടി.വി.തോമസ് സ്മാരക ടൗൺ ഹാളിന് മുൻ വശത്ത് നിന്നും പ്രകടനം ആരംഭിക്കും. 5.30 ന് ആലുക്കാസ് ഗ്രൗണ്ടിൽ ചേരുന്ന പൊതു സമ്മേളനം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. കൃഷി മന്ത്രി പി.പ്രസാദ് മുഖ്യപ്രഭാഷണം നടത്തും. വി.പി.ചിദംബരൻ അദ്ധ്യക്ഷത വഹിക്കും. ടി.ജെ.ആഞ്ചലോസ്, പി.വി.സത്യനേശൻ, ജി.കൃഷ്ണപ്രസാദ്, ദീപ്തി അജയകുമാർ, പി.ജ്യോതിസ്, വി.മോഹൻദാസ്, ഇ.കെ .ജയൻ എന്നിവർ പ്രസംഗിക്കും.