ആലപ്പുഴ: ദക്ഷിണ റയിൽവേ എംപ്ലോയീസ് യൂണിയൻ ബ്രാഞ്ച് ജനറൽ ബോഡി യോഗം ആലപ്പുഴയിൽസി.ഐ.ടി.യു ജില്ലാ ജനറൽ സെക്രട്ടറി പി.ഗാന കുമാർ ഉദ്ഘാടനം ചെയ്തു. സി.വിധു അദ്ധ്യക്ഷത വഹിച്ചു. കെ.എം.അനിൽകുമാർ (ഡിവിഷണൽ സെക്രട്ടറി), എൻ.രവികുമാർ (ഡിവിഷണൽ പ്രസിഡന്റ്), ദീപാ ദിവാകരൻ (ഡിവിഷണൽ വൈസ് പ്രസിഡന്റ്) എന്നിവർ സംസാരിച്ചു. ഡി.ആർ.ഇ.യു ആലപ്പുഴ ബ്രാഞ്ചിനെ ആലപ്പുഴയും ചേർത്തലയുമായി രണ്ടായി വിഭജിക്കുവാൻ യോഗത്തിൽ തീരുമാനിച്ചു. ആലപ്പുഴ ബ്രാഞ്ച് ഭാരവാഹികളായി അനൂപ് ഹരിദാസ് (പ്രസിഡന്റ്), ടി.രമേശ് ബാബു (സെക്രട്ടറി), എം.സി.ജയപ്രകാശ് (ട്രഷറർ) എന്നിവരെയും ചേർത്തല ബ്രാഞ്ച് ഭാരവാഹികളായി
പി.സാജൻ (പ്രസിഡന്റ്), സി.വിധു (സെക്രട്ടറി ), പി.എസ്.സുവിത് (ട്രഷറർ) എന്നിവരെയും തിരഞ്ഞെടുത്തു. ടി.എസ്.വിഷ്ണു യോഗത്തിൽ നന്ദി രേഖപ്പെടുത്തി.