കായംകുളം:ദേവികുളങ്ങര ഗ്രാമപഞ്ചായത്തിൽ 23.75 കോടി രൂപ വരവും, 23.68 കോടി ചിലവും 33.07ലക്ഷം മിച്ചവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് വൈസ് പ്രസിഡന്റ് നീതുഷ രാജ് അവതരിപ്പിച്ചു.

യോഗത്തിൽ പ്രസിഡന്റ് എസ്. പവനനാഥൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തിനെ സമ്പൂർണ മാലിന്യമുക്തമാക്കുന്നതിനും, എല്ലാ വീട്ടിലും ജൈവകൃഷി ചെയ്യുന്നതിനും ബഡ്ജറ്റിൽ ഊന്നൽ നൽകി. ടൂറിസം വികസനത്തിനും തുക വകയിരുത്തി.

സ്ഥിരംസമിതി അദ്ധ്യക്ഷമാരായ എസ്. രേഖ, ഇ. ശ്രീദേവി, ചിത്രലേഖ, മെമ്പർമാരായ ആർ. രാജേഷ്, പി. സ്വാമിനാഥ്, രാധാകൃഷ്ണൻ, ലീനാരാജു, ശ്യാമ വേണു, പ്രശാന്ത് രാജേന്ദ്രൻ, ലീന, ശ്രീലത, രജനിബിജു, മിനിമോഹൻബാബു, സെക്രട്ടറി സിന്ധു എസ്, അക്കൗണ്ടന്റ് ശ്രീലേഖ സി, പ്ലാൻ ക്ലാർക്ക് നിഥിൻ എസ്. എന്നിവർ പങ്കെടുത്തു.