
കായംകുളം: കൊടും വേനലിൽ വലയുന്ന പക്ഷികൾക്ക് ജീവജലം ഒരുക്കി കായംകുളം പത്തിയൂർ തൂണേത്ത് സ്കൂളിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും.
വനദിനം, ജലദിനം, കാലാവസ്ഥ ദിനം എന്നിവയുമായി ബന്ധപ്പെട്ടാണ് കുട്ടികളുടെ വേറിട്ട പ്രവർത്തനം. സ്കൂൾ അങ്കണത്തിലെ ഞാവൽമരത്തിന്റെ ചുവട്ടിൽ കൂടിയ കുട്ടികൾ മരത്തിൽ തൂക്കിയ മൺചട്ടികളിൽ ശുദ്ധജലവും ധാന്യങ്ങളും നിറച്ചുവച്ചു. മരച്ചില്ലകളിൽ പഴങ്ങളും മുന്തിരിയും പറവകൾക്കായി കെട്ടിത്തൂക്കി. ഓരോ ദിവസവും മരത്തിലെത്തുന്ന കിളികളെ നിരീക്ഷിക്കാനും അവയുടെ പ്രത്യേകതകൾ കണ്ടെത്താനും ക്ലാസ് തലത്തിൽ വിദ്യാർഥികൾക്ക് അദ്ധ്യാപകർ നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രഥമാദ്ധ്യാപിക കെ.ലത പ്രകൃതിബന്ധിതദിനങ്ങളുടെ പ്രാധാന്യം കുട്ടികൾക്ക്
പറഞ്ഞുകൊടുത്തു. പറവകളെക്കുറിച്ചുള്ള പാട്ടുകൾപാടിയാണ് കുട്ടികൾ മര
ച്ചുവട്ടിൽ നിന്നും പിരിഞ്ഞത്.