ambala

അമ്പലപ്പുഴ: പെട്രോളിനും ഡീസലിനും, പാചക വാതകത്തിനും വില കൂട്ടി ജനങ്ങളെ ദ്രോഹിക്കുന്ന കേന്ദ്ര - സംസ്ഥാന സർക്കാർ നടപടികൾക്കെതിരെ ഗാന്ധി ദർശൻ സമിതി അമ്പലപ്പുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അടുപ്പു കൂട്ടി സമരം സംഘടിപ്പിച്ചു. ഗാന്ധി ദർശൻ സമിതി ജില്ല വൈസ് പ്രസിഡന്റ് ആർ.വി.ഇടവന ഉദ്ഘാടനം ചെയ്തു. ഗാന്ധി ദർശൻ സമിതി അമ്പലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് നിസാർ വെള്ളാപ്പള്ളി അദ്ധ്യക്ഷത വഹിച്ചു . അമ്പലപ്പുഴ സൗത്ത് മണ്ഡലം പ്രസിഡന്റ് വി .ദിൽജിത്ത്, യൂത്ത് കോൺഗ്രസ് ജില്ല കമ്മറ്റി അംഗം ഷിതാഗോപിനാഥ് ,പ്രവാസി കോൺഗ്രസ് സംസ്ഥാന കമ്മറ്റി അംഗം ഉണ്ണികൃഷ്ണൻ കൊല്ലംപറമ്പ് ,ജി .രാധകൃഷ്ണൻ ,നിസാർ ,മുഹമ്മദ് മൂലയിൽ, ശങ്കരൻകുട്ടി, മഞ്ജുഷ ,ഷിബാ മുഹമ്മദ് എന്നിവർ സംസാരിച്ചു.