photo

ചേർത്തല: നെൽകൃഷി വ്യാപിപ്പിക്കുവാൻ കുറഞ്ഞ ചെലവിൽ ആധുനിക കാർഷിക യന്ത്റങ്ങൾ സർക്കാർ മുൻ കൈയെടുത്ത് കർഷകർക്ക് നൽകുമെന്ന് മന്ത്റി പി.പ്രസാദ് പറഞ്ഞു. കഞ്ഞിക്കുഴി സഹകരണ ബാങ്ക് സ്വന്തമായി വാങ്ങിയ കൊയ്ത്തുമെതി യന്ത്റത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. കഞ്ഞിക്കുഴി സഹകരണ ബാങ്ക് വാങ്ങിയ കൊയ്ത്ത് മെതിയന്ത്റം കരപ്പുറത്തെ നെൽകൃഷിക്ക് കൂടുതൽ കരുത്തു പകരുമെന്നും മന്ത്റി പറഞ്ഞു. ബാങ്ക് പ്രസിഡന്റ് എം. സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു.. 1250 കിലോ നെല്ല് സംഭരിച്ച് ചാക്കിൽ നിറയ്ക്കാൻ കഴിയുന്ന തരത്തിലുള്ള കുബോട്ട കമ്പനിയുടെആധുനിക യന്ത്റമാണ് ബാങ്ക് വാങ്ങിയത്. ഭാരവും ഇന്ധനക്ഷമതയും കുറവാണന്നതും ഇതിന്റെ പ്രത്യേകതയാണ്.രവി പാലത്തിങ്കൽ , ജി.മുരളി,ടി.ആർ ജഗദീശൻ,കെ. കൈലാസൻ,വി.പ്രസന്നൻ,കർഷക അവാർഡ് ജേതാവ് സെൽവരാജ്, കെ.ബി. ബൈന്ദ എന്നിവർ സംസാരിച്ചു
ഞാറ് നടുന്ന യന്ത്റവും കച്ചിൽ കെട്ടുന്ന യന്ത്റവും ട്രാക്ടറും വരമ്പുകോരിയുമെല്ലാം ബാങ്ക് സ്വന്തമായിയുണ്ട്. ബാങ്കിനു കീഴിലുളള കർഷക സഹായ കേന്ദ്രം വഴി മിതമായ വാടക നിരക്കിൽ കർഷകർക്ക് ലഭിക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു.കാർഷിക കൺവീനർ ജി. ഉദയപ്പൻ സ്വാഗതവും സെക്രട്ടറി പി.ഗീത നന്ദിയും പറഞ്ഞു.