മാന്നാർ : ഭാരതീയ കർഷകമോർച്ച മാന്നാർ മണ്ഡലംകമ്മിറ്റിയുടെ വാർഡുതല എഫ്.ഐ.ജി (ഫാർമേഴ്‌സ് ഇൻഡസ്ട്രിയൽ ഗ്രൂപ്പ്‌ ) രൂപീകരണം ചെന്നിത്തല പഞ്ചായത്ത്‌ 7ാം വാർഡിൽ കർഷകമോർച്ച സംസ്ഥാനപ്രസിഡന്റ് ഷാജി.ആർ.നായർ ഉദ്ഘാടനം ചെയ്തു. കർഷകമോർച്ച മാന്നാർ മണ്ഡലം ജനറൽസെക്രട്ടറി ശ്രീക്കുട്ടൻ അദ്ധ്യക്ഷത വഹിച്ചു. കർഷകമോർച്ച മണ്ഡലം വൈസ് പ്രസിഡന്റ് രാജേഷ്.എസ് നായർ സ്വാഗതം പറഞ്ഞു. കർഷകമോർച്ച ജില്ലാപ്രസിഡന്റ് ശ്രീജിത്ത്‌, ജനറൽസെക്രട്ടറിമാരായ വിശ്വനാഥൻ, സജീവൻ, ബി.ജെ.പി മണ്ഡലം പ്രസിഡന്റ് സതീഷ് കൃഷ്ണൻ, വൈസ് പ്രസിഡന്റ് ബിനുരാജ്, ന്യൂനപക്ഷമോർച്ച ജില്ലാപ്രസിഡന്റ് സജു കുരുവിള, പ്രവീൺ പ്രണവം, സിന്ധുരാജീവ്‌, ഗോപൻ ചെന്നിത്തല, സുഭാഷ് മാന്നാർ, പ്രസന്നകുമാർ സി.കെ പുലിയൂർ, മനീഷ് കളരിക്കൽ, ഹരി മണ്ണാരേത്ത്, ദിനു ചെന്നിത്തല, ഗോപിനാഥ കാരണവർ എന്നിവർ പങ്കെടുത്തു.