കുട്ടനാട് : കൊവിഡ് വ്യാപനം മൂലവും മറ്റു കാരണങ്ങളാലും യഥാസമയം അളവുതൂക്ക ഉപകരണങ്ങൾ മുദ്രചെയ്യാൻ സാധിക്കാത്തവർക്കായി ഒറ്റത്തവണ തീർപ്പാക്കൽ അദാലത്ത് നടത്തും. അദാലത്തിൽ പങ്കെടുക്കുന്നവർക്ക് 500 രൂപ രാജി ഫീസും പരമാവധി 6ക്വാർട്ടറിന്റെ അധികഫീസും മുദ്രാഫീസും ഈടാക്കി അളവുതൂക്ക ഉപകരണങ്ങൾ മുദ്ര ചെയ്തു നൽകും. ഏപ്രിൽ 10ന് മുമ്പ് കുട്ടനാട് ലീഗൽ മെട്രോളജി ഇൻസ്പെക്ടർ ഓഫീസിൽ അപേക്ഷ നൽകണം.ഫോൺ: 0477 2703474.