s

മാരാരിക്കുളം: കേരളാ സ്​റ്റേ​റ്റ് ടെക്സ്റ്റൈൽ കോർപ്പറേഷന്റെ യൂണി​റ്റായ
കോമളപുരം സ്പിന്നിംഗ് ആൻഡ് വീവിംഗ് മിൽസിലെ തൊഴിലാളികൾക്ക് റിയാബിന്റെ ആഭിമുഖ്യത്തിൽ പരിശീലനം തുടങ്ങി.
സ്‌കിൽ ഡെവലപ്‌മെന്റ് ആൻഡ് മോട്ടിവേഷൻ എന്ന വിഷയത്തിൽ ഡോ.ലിസി ഷാജഹാൻ നേതൃത്വം നൽകുന്ന പരിശീലന പരിപാടിയിൽ 60 തൊഴിലാളികൾ പങ്കെടുക്കുന്നുണ്ട്.
പി.പി.ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കേരളാ സ്​റ്റേ​റ്റ് ടെക്സ്റ്റൈൽ കോർപ്പറേഷൻ
ചെയർമാൻ സി.ആർ.വത്സൻ അദ്ധ്യക്ഷനായി. മാനേജിംഗ് ഡയറക്ടർ കെ.ടി.ജയരാജൻ,റിയാബ് പ്രതിനിധി ലക്ഷ്മി പ്രിയ,കോമളപുരം മിൽസ് യൂണി​റ്റ് ഇൻ ചാർജ് എസ്.വിജയകുമാർ എന്നിവർ സംസാരിച്ചു.